ഒമാനിൽ കൊറോണ ബാധിച്ച് ആറ് പേർ കൂടി മരിച്ചു
മസ്കറ്റ്: കൊറോണ ബാധിച്ച് ഒമാനിൽ തിങ്കളാഴ്ച ആറ് പേർ കൂടി മരച്ചു. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 81 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 604 പേർക്കാണ് രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്തത്. ഇവരിൽ 344 പേർ സ്വദേശികളും 260 പേർ വിദേശികളുമാണ്. രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17,468 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 253 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 75 പേർ തീവ്രപരിചരണ വിഭാഗത്തിൽ
Jun 9, 2020, 10:39 IST

മസ്കറ്റ്: കൊറോണ ബാധിച്ച് ഒമാനിൽ തിങ്കളാഴ്ച ആറ് പേർ കൂടി മരച്ചു. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 81 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 604 പേർക്കാണ് രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്തത്. ഇവരിൽ 344 പേർ സ്വദേശികളും 260 പേർ വിദേശികളുമാണ്.
രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17,468 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 253 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
ഇവരിൽ 75 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്ത് 13,693 കൊറോണ രോഗികളാണുള്ളത്.
From around the web
Pravasi
Trending Videos