സൗദിയിൽ വാഹനാപകടത്തിൽ ആറ് പേര്‍ മരിച്ചു
Oct 7, 2020, 12:05 IST

റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരണപ്പെട്ടു. പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം.
മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്. ഒരു ബാലിക മാത്രമാണ് അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപെട്ടത്. പൊലീസ് പട്രോള്‍ സംഘവും ട്രാഫിക് പൊലീസും റെഡ് ക്രസന്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
From around the web
Pravasi
Trending Videos