ശ്വാസതടസ്സം ; പ്രവാസി മലയാളി മരിച്ചു
Aug 8, 2020, 06:28 IST

റിയാദ്: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു. അബ്ഖൈഖ് നവോദയ അല്‍ഫറ യൂനിറ്റ് അംഗവും തിരുവനന്തപുരം നെടുമങ്ങാട് പാലോട് പെരിങ്ങമല സ്വദേശിയുമായ അബ്ദുല്‍ഖാദര്‍ (59) ആണ് മരിച്ചത്. നാല് ദിവസം മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു.
30 വര്‍ഷത്തോളമായി അബ്ഖൈഖില്‍ ഹൗസ് ഡ്രൈവറാണ്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ഖബറടക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം നടക്കുന്നു. മകന്‍ ഷാനവാസ് അബ്ഖൈഖില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. ഭാര്യ: സല്‍മത്ത് ബീവി. മറ്റുമക്കള്‍: ഷഫീന, സജീറ.
From around the web
Pravasi
Trending Videos