NewMETV logo

വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു

 
വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു

വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു. 74 ബില്യൻ റിയാൽ മുതൽ മുടക്കിൽ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കും.വ്യാവസായിക വികസന കേന്ദ്രത്തിന് കീഴിലാണ് സൌദിയില്‍ വന്‍ പദ്ധതികള്‍ വരുന്നത്. സെന്റർ ലക്ഷ്യമിട്ട 60ലധികം പദ്ധതികളിൽ 33 ശതമാനവും നിലവിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇവയുടെ മുതൽമുടക്ക് 20 ബില്യൻ കൂടും. അവശേഷിക്കുന്ന മൂന്നിൽ രണ്ട് ഭാഗവും ഉടനെ ആരംഭിക്കും.

34,000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നതാണ് പദ്ധതി. പരോക്ഷമായി തൊഴിൽ ലഭിക്കുന്നവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ തൊഴിൽ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ ഈ പദ്ധതികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

രാഷ്ട്രത്തിന് ആവശ്യമായ വസ്തുക്കള്‍ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. വിദേശ ഉത്പന്നങ്ങളെ അവലംബിക്കുന്നതും ഇറക്കുമതി കുറക്കലും ലക്ഷ്യമാണ്. ഭക്ഷ്യ വിഭവങ്ങൾ, മരുന്ന്, വാക്‌സിൻ ഉൽപാദനം, രോഗപ്രതിരോധ ഉപകരണങ്ങൾ, ലോഹ ഉൽപന്ന വ്യവസായം എന്നിവ രാജ്യത്ത് ലഭ്യമാക്കാനാണ് നീക്കം. അന്താരാഷ്ട്ര സഹകരണത്തോടെ കപ്പൽ, വിമാനം, എലെക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണവും സമീപ ഭാവിയിൽ ആരംഭിക്കും.

From around the web

Pravasi
Trending Videos