വിദേശ രാജ്യങ്ങളിലേക്ക് പോകാൻ സൗദി പൗരന്മാർക്ക് അനുമതി

റിയാദ്∙ അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകാൻ സൗദി പൗരന്മാർക്ക് അനുമതി ലഭിച്ചു . ചികിത്സ, മരണം, അവയവ ദാനം തുടങ്ങി അടിയന്തിര കാര്യങ്ങൾക്കാണ് അനുമതി ലഭിക്കുകയെന്ന് പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. അബ്ഷിർ പോർട്ടൽ വഴി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.
കോവിഡ് രണ്ടാം തരംഗം ശക്തമായ ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പോകരുത് എന്നായിരുന്നു മേയ് 17ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ലിബിയ, സിറിയ, ലബനൻ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, യെമൻ, ഇറാൻ, തുർക്കി, അർമീനിയ, സോമാലിയ, കോംഗോ, ബെലാറസ് എന്നിവയാണ് യാത്രാ വിലക്കുള്ള മറ്റു രാജ്യങ്ങൾ. നേരിട്ടോ അല്ലാതെയോ ഈ രാജ്യങ്ങളിലേക്ക് പോകരുതെന്നാണ് നിർദേശത്തിലാണ് ഇപ്പോൾ ഇളവ് നൽകിയത്. അതെ സമയം യാത്രാവിലക്ക് തുടരുന്നതിനാൽ സൗദിയിൽനിന്ന് 2 ഡോസ് വാക്സീൻ എടുക്കാത്ത ഇന്ത്യക്കാർക്ക് നേരിട്ട് സൗദിയിലേക്കു യാത്ര ചെയ്യാനാകില്ല.