NewMETV logo

പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

 
52

ജിദ്ദ : പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം .കാലാവസ്ഥാ വ്യതിയാനം ഭീഷണി ഉയർത്തുന്നതിന് ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ നിർദ്ദേശം നൽകിയത് .

ഏറ്റവും അടുത്തുള്ള മെഡിക്കൽ സെന്ററുകളിൽ പകർച്ചപ്പനിക്കെതിരെയുള്ള വാക്സീൻ ലഭ്യമാണ്. ഈ വാക്സീൻ സുരക്ഷിതവും സൗജന്യവുമാണ്. പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും വർഷങ്ങളായി ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാക്‌സീൻ എടുക്കുക, കൈകൾ ശുചിയാക്കുക, തിരക്കുള്ള സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കുക, , കണ്ണും വായും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, സ്ഥലത്തിന്റെ ശുചിത്വം ഉറപ്പാക്കുക എന്നിവ പകർച്ചപ്പനി തടയാനുള്ള പ്രതിരോധ മാർഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി .

From around the web

Pravasi
Trending Videos