സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നാളെ ഒമാനിലേക്ക്
Dec 5, 2021, 16:42 IST

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉഭയകക്ഷി ചർച്ചക്കായി തിങ്കളാഴ്ച ഒമാനിലെത്തും. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ വിദേശ യാത്രയാണിത്. ഇരു രാജ്യങ്ങളും തമ്മിലെ പൊതു താൽപര്യ വിഷയങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക - വ്യവസായ മേഖലയിലെ പ്രത്യേക പദ്ധതികളും ഊർജമേഖലയിലെ നിക്ഷേപങ്ങളും സഹകരണവും അടക്കം നിരവധി സംയുക്ത സംരംഭങ്ങൾ കൂടിക്കാഴ്ചയിൽ ധാരണയാകും.ഭക്ഷ്യസുരക്ഷാ മേഖലയിലെ പങ്കാളിത്തവും ഒമാനും സൗദി അറേബ്യയും തമ്മിലുള്ള 800 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ കര അതിർത്തിയായ 'റുബുഉൽ ഖാലി' തുറക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
From around the web
Pravasi
Trending Videos