ഗൾഫ് നാടുകളിൽ താമസിക്കുന്നവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി
Fri, 10 Mar 2023

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി കഴിയുന്ന എല്ലാവർക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇങ്ങിനെ വിസ ഇഷ്യൂ ചെയ്യുന്നതിന് ഗൾഫ് രാജ്യങ്ങളിൽ വസിക്കുന്നവരുടെ പ്രൊഫഷൻ മാനദണ്ഡമാക്കാതെ എല്ലാവർക്കും വിസ ലഭ്യമാക്കും.
https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ (30 ദിവസം), മൾട്ടിപ്പിൾ എൻട്രി വിസ (90) എന്നിവ ലഭ്യമാണ്. 300 റിയാലാണ് വിസ ഫീസ്. വിസയ്ക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂർത്തിയാവണം. വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്.
From around the web
Pravasi
Trending Videos