സൗദി അറേബ്യ ദേശീയദിനാഘോഷ നിറവില്‍

ജിദ്ദ: ഇന്ന് സൗദിയുടെ 91-ാമത് ദേശീയ ദിനം. ആഘോഷത്തിന് പൊലിമയേകാന്‍ ഇത്തവണ നേരത്തെതന്നെ വിവിധ പ്രവിശ്യകള്‍ ഒരുക്കം തുടങ്ങിയിരുന്നു. ''സൗദി അറേബ്യ ഞങ്ങള്‍ക്ക് വീട്'' എന്ന ബാനറിലാണ് ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്. വൈവിധ്യവും വർണാഭവുമായ പരിപാടികളോടെ സൗദി അറേബ്യ 91ാമത് ദേശീയദിനം ആഘോഷിച്ചു. രാജ്യം കൈവരിച്ച നേട്ടങ്ങളിലും വികസനങ്ങളിലും അഭിമാനം പൂണ്ടും പിന്നിട്ട പാതകളെയും ചരിത്രത്തെയും സ്മരിച്ചും പ്രദർശിപ്പിച്ചും പ്രശോഭമായ ഭാവിയെ പ്രതീക്ഷിച്ചുമാണ് ആഘോഷം കൊണ്ടാടിയത്.
ദേശീയദിനത്തോടനുബന്ധിച്ച് കൂടുതൽ പുരോഗതിയും വികസനവും ക്ഷേൈമശ്വര്യങ്ങളും നേർന്ന് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആശംസ സന്ദേശങ്ങൾ അയച്ചു. സൗദി വിനോദ അതോറിറ്റിയും അതത് മേഖല ഗവർണറേറ്റുകളും മുനിസിപ്പാലിറ്റികളും വിവിധ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. സെപ്റ്റംബർ 20 ന് തുടങ്ങിയ ആഘോഷപരിപാടി രണ്ടു നാൾ കൂടി നീണ്ടുനിൽക്കും.വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് റിയാദില്‍ എയര്‍ഷോ സംഘടിപ്പിച്ചിട്ടുണ്ട്. നഗരത്തിന്റെ വടക്ക് വ്യവസായ സമുച്ചയത്തിന് സമീപമാണ് ഒരു മണിക്കൂര്‍നേരം നീണ്ടുനില്‍ക്കുന്ന എയര്‍ഷോ നടക്കുക. എയര്‍ഷോയില്‍ സൗദി എയര്‍ഫോഴ്‌സിന്റെ വ്യത്യസ്ഥ വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. സൗദി പതാകയുമായി ഹെലികോപ്റ്ററുകളും പറക്കും. വിവിധ നഗരങ്ങളില്‍ വെടിക്കെട്ട് നടക്കും. പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ റിയാദ് കിങ് ഫഹദ് കള്‍ച്ചറല്‍ തിയേറ്ററില്‍ രാത്രി അരങ്ങേറും.