NewMETV logo

ശമ്പളം തികയുന്നില്ല; ബോറിസ് ജോണ്‍സണ്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു

 
ശമ്പളം തികയുന്നില്ല; ബോറിസ് ജോണ്‍സണ്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു

ലണ്ടന്‍: ശമ്പളം കുറവാണെന്ന കാരണത്താൽ  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 
നിലവില്‍ 1,50,402 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം ഒന്നര കോടി രൂപ) ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വർഷത്തെ ശമ്പളം. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ബോറിസ് ജോണ്‍സണ്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി പ്രാദേശിക പത്രങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

 ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും ബോറിസിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും അദ്ദേഹത്തിന് കൈമാറേണ്ടതായി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.  ആറ് മാസത്തിനുള്ളില്‍ ബോറിസ് സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.

From around the web

Pravasi
Trending Videos