NewMETV logo

 ഫേസ്ബുക്കിനും ടെലെഗ്രാമിനും പിഴ ഇട്ട് റഷ്യൻ ഗവണ്മെന്റ്.

 
gh
 

റഷ്യ : സാമൂഹ്യ മാധ്യമങ്ങളായ ടെലെഗ്രാമിനും ഫേസ്ബുക്കിനും റഷ്യൻ ഗവണ്മെന്റ് പിഴ ചുമത്തി.രാജ്യത്ത് നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനാണ് പിഴ.  മോസ്കോയിലെ കോടതിയാണ്  ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും (ഏകദേശം 1.7 കോടി രൂപ) ടെലഗ്രാമിന് 10 മില്ല്യൺ റൂബിളും ഏകദേശം ഒരു കോടി) പിഴ വിധിച്ചത്. നിരോധിച്ച ഉള്ളടക്കത്തെപ്പറ്റി വ്യക്തതയില്ല.

രണ്ടാം തവണയാണ് ഫേസ്ബുക്കിനും ടെലെഗ്രാമിനും  റഷ്യ പിഴ ചുമത്തുന്നത്.   മെയ് 25ആം തിയതി റഷ്യൻ അധികൃതർക്കെതിരായ പോസ്റ്റുകൾ പിൻവലിക്കാത്തതിന് ഫേസ്ബുക്കിന് 26 മില്ല്യൺ റൂബിൾ പിഴ യും  കഴിഞ്ഞ മാസം, പ്രതിഷേധങ്ങൾക്കുള്ള ആഹ്വാനം പിൻവലിക്കാത്തതിന് ടെലഗ്രാമിന് 5 മില്ല്യൺ റൂബിൾ  പിഴയും ചുമത്തിയിരുന്നു .

From around the web

Pravasi
Trending Videos