സ്പുട്നിക്-5 വാക്സിനു പിന്നാലെ പുതിയ വാക്‌സിനുമായി റഷ്യ
Oct 10, 2020, 16:13 IST

മോസ്കോ: ആദ്യ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ നൽകാൻ റഷ്യൻ ഭരണകൂടം പരാജയപ്പെട്ടതിൽ സംശയമുനയിലായ റഷ്യ രണ്ടാമത്തെ വാക്സിനും അംഗീകാരം നൽകാൻ ഒരുങ്ങുന്നു. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിൻ വികസിപ്പിച്ചത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു.
സ്പുട്നിക് വാക്സിൻ ഇന്ത്യയിലും തിരിച്ചടി നേരിടുകയാണ്. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് രാജ്യത്ത് വിപുലമായ പഠനം നടത്തണമെന്ന വാക്സിൻ വിതരണക്കാരായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഇന്ത്യൻ പങ്കാളികളായ ഡോ. റെഡ്ഡിസ് ലബോറട്ടറീസിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഇന്ത്യ തള്ളിയിരുന്നു. വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണത്തിനായി പുതിയ നിർദേശങ്ങൾ സമർപ്പിക്കാനും കേന്ദ്ര ഡ്രഗ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആവശ്യപ്പെട്ടിരുന്നു.
റഷ്യയുടെ രണ്ടാമത്തെ വാക്സിന് ഒക്ടോബർ 15ന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമാതാക്കളായ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

From around the web
Pravasi
Trending Videos