അറ്റകുറ്റപ്പണി; അബുദാബിയിൽ ചില റോഡുകള്‍ ഭാഗികമായി അടച്ചിടും
Mar 12, 2023, 09:30 IST

അറ്റകുറ്റപ്പണിയുടെ ഭാഗമായി ചില റോഡുകള്‍ ഭാഗികമായി അടച്ചിടുമെന്ന് അബൂദബി സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. മുഹമ്മദ് ബിന്‍ ഖലീഫ സ്ട്രീറ്റ് മാര്‍ച്ച് 10 മുതല്‍ 13വരെയാണ് ഭാഗികമായി അടച്ചിടുന്നത്. വലതുവശത്തെ രണ്ട് ലൈനുകള്‍ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ അടച്ചിടും.
അല്‍റീഫ് പാലത്തില്‍ ദുബൈയിലേക്കുള്ള പാതയിലെ റാമ്പ് തിങ്കളാഴ്ച രാവിലെ അഞ്ചുവരെ അടക്കും. ശഖ്ബൂത് ബിന്‍ സുല്‍ത്താന്‍ റോഡില്‍ ഞായര്‍ മുതല്‍ ഏപ്രില്‍ ആറുവരെ അടച്ചിടും.
From around the web
Pravasi
Trending Videos