പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ ഇഖാമ ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കാം

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഇനിമുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കാനാകും. നേരത്തെ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തേക്കായിരുന്നു നല്‍കിയിരുന്നത്. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ഉത്തരവിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇനി മുതല്‍ ഫീസ് നാല് ഗഡുക്കളായി അടയ്ക്കാന്‍ കഴിയും. ഇത് സംബന്ധിച്ച മാനവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനാണ് ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. നിലവില്‍ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇന്‍ഷ്വറന്‍സും അടക്കം 12,000ത്തോളം റിയാലാണ് ഒരു വര്‍ഷത്തേയ്ക്ക് വേണ്ടിവരുന്നത്. പുതിയ തീരുമാനം പ്രവാസികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും ആശ്വാസമായി മാറും.
അതെ സമയം, ഈ ആനുകൂല്യം ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ് തുടങ്ങിയ ഗാര്‍ഹി തൊഴിലാളികള്‍ക്ക് ബാധകമല്ല. കാരണം, അവര്‍ക്ക് ലെവിയില്ലാത്തതിനാല്‍ ഇഖാമ പുതുക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 650 റിയാല്‍ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ്.