അശ്രദ്ധമായ ഡ്രൈവിങ്: ആറുമാസത്തിൽ 27,000 പേർക്ക് പിഴ

അബൂദബി: കഴിഞ്ഞ ആറുമാസത്തിൽ അശ്രദ്ധമായ ഡ്രൈവിങ് നടത്തിയ 27,000 പേർക്ക് എമിറേറ്റിൽ പിഴ ചുമത്തി. ഡ്രൈവിങിനിടെ ഫോണില്‍ സംസാരിക്കുക, മെസേജുകള്‍ നോക്കുക, ചുറ്റും തിരിഞ്ഞ് മറ്റ് യാത്രക്കാരോട് സംസാരിച്ചു കൊണ്ട് വാഹനമോടിക്കുക എന്നിവയ്ക്കാണ് പ്രധാനമായും പിഴ ചുമത്തിയിട്ടുള്ളത്. 800 ദിർഹം വീതമാണ് ഇത്തരക്കാരിൽനിന്ന് ഇടാക്കിയതെന്ന് അബൂദബി പൊലീസ് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
സ്ഥിതിവിവര കണക്കുകളും വിലയിരുത്തലുകളും പ്രകാരം അശ്രദ്ധമായ ഡ്രൈവിങാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നതെന്നും ഇത് ഗുരുതര പരിക്കുകളിലേക്കും ജീവന് നഷ്ടപ്പെടാനും കാരണമായേക്കാമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പിഴയ്ക്ക് പുറമെ, ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് നാല് ഡ്രൈവിങ് ബ്ലാക്ക് പോയിന്റുകളും ചുമത്തും.