യുഎഇ പള്ളികളിൽ മഴയ്ക്കായി പ്രാർത്ഥന
Dec 19, 2020, 14:38 IST

ദുബായ്: യുഎഇയിലെ പള്ളികളിൽ ഇന്നലെ മഴയ്ക്കായി പ്രാർത്ഥന നടത്തി.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാന്റെ ആഹ്വാന പ്രകാരമായിരുന്നു നമസ്കാരം. യു.എ.ഇയിലെ 800ഓളം പള്ളികളിൽ സ്വലാത്ത് അൽ ഇസ്തിസ്ഖാഅ് (മഴക്കായുള്ള നമസ്കാരം) നടന്നു.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി മസ്ഫൂത്തിലെ ഹാജി മുഹൈൽ അൽ കഅബി മസ്ജിദിൽ പ്രാർഥന നിർവഹിച്ചു.
എല്ലാ വർഷങ്ങളിലും മഴ കുറയുന്ന സമയത്ത് ഇത്തരം പ്രാർഥനക്ക് ആഹ്വാനം ചെയ്യാറുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകൾ പിൻപറ്റിയാണ് മഴ കുറയുന്ന സമയത്ത് പ്രാർഥന നടത്തുന്നത്.
From around the web
Pravasi
Trending Videos