കോവിഡില്ല സർട്ടിഫിക്കറ്റ് വേണ്ട പകരം പിപിഇ കിറ്റ് ; ഇളവുകൾ അനുവദിച്ച് സർക്കാർ
Jun 24, 2020, 11:46 IST

തിരുവനന്തപുരം: കൊറോണ പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍നിന്നു നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡില്ല സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഇളവ് നൽകാൻ തീരുമാനാമായത്.
പരിശോധനാസൗകര്യം ഇല്ലാത്ത രാജ്യത്തുനിന്ന് മടങ്ങാൻ പിപിഇ കിറ്റ് മതി. സൗദി, ഒമാൻ, ബെഹ്റിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നു നാട്ടിലേക്ക് മടങ്ങാനാണ് ഇളവ്. പിപിഇ കിറ്റ് ധരിക്കുന്നതുവഴി കോവിഡ് പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് പുതിയ തീരുമാനം. വിമാനകമ്പനികൾ പിപിഇ കിറ്റ് നൽകുമെന്നാണ് നിർദേശം.
From around the web
Pravasi
Trending Videos