NewMETV logo

അബൂദബിയിലെ സിനിമാശാലകൾ തുറക്കാൻ അനുമതി 

 
അബൂദബിയിലെ സിനിമാശാലകൾ തുറക്കാൻ അനുമതി

അബൂദബിയിലെ സിനിമാശാലകൾക്ക് മുപ്പത് ശതമാനം ശേഷിയിൽ പ്രവർത്തനമാരംഭിക്കുന്നതിന് അനുമതിയായി. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി. അബൂദബി എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചതെന്ന് അബൂദബി മീഡിയ ഓഫീസ് വെളിപ്പെടുത്തി. എന്നാൽ മാസ്‌ക്കുകൾ ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, തുടർച്ചയായി അണു നശീകരണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് രോഗമുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അതിനിടെ, കോവിഡ് ബാധിതരായ 14 പേർ പിന്നിട്ട 24 മണിക്കൂറിനിടെ യു.എ.ഇയിൽ മരിച്ചു. പുതുതായി 2959 പേർക്ക് രോഗം ബാധിച്ചതായും 1901 പേർ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

From around the web

Pravasi
Trending Videos