NewMETV logo

ഒമാനിൽ  റസ്റ്റോറന്‍റുകളുടെ രാത്രി  ഹോം ഡെലിവറിക്ക്  അനുമതി 

 
ഒമാനിൽ റസ്റ്റോറന്‍റുകളുടെ രാത്രി ഹോം ഡെലിവറിക്ക് അനുമതി

ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. രാത്രി എട്ടിന് ശേഷം റസ്റ്റോറന്‍റുകളുടെയും ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറി അനുവദിക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് മാർച്ച് നാലാം തീയതി മുതലാണ് ഒമാനിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടു മുതൽ പുലർച്ചെ 5 വരെ അടച്ചിടണമെന്ന നിർദേശം പ്രാബല്യത്തിൽ വന്നത്.

ഒമാനിൽ ഹോം ഡെലിവറി സേവനങ്ങൾക്ക് സുപ്രീം കമ്മിറ്റി ഇളവ് നൽകി. രാത്രി എട്ടിന് ശേഷം റസ്റ്റോറന്‍റുകളുടെയും ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറി അനുവദിക്കുമെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെന്‍റര്‍ അറിയിച്ചു. ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്ഥാപനങ്ങൾക്കും രാത്രി പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക് തുടക്കം മുതലേ ഇളവ് നിലവിലുണ്ട്.

ഹോം ഡെലിവറിക്ക് ഇളവ് നൽകിയത് ജനങ്ങൾ ആശ്വാസം നൽകുന്ന തീരുമാനമാണ്. ഈ മാസം 20 വരെയാണ് രാത്രിയിലെ അടച്ചിടൽ പ്രാബല്യത്തിലുള്ളത്. 

From around the web

Pravasi
Trending Videos