NewMETV logo

സൗദിയിൽ നിന്ന് വിദേശത്തേക്കുള്ള വിമാന സർവീസുകൾക്ക് അനുമതി

 
സൗദിയിൽ നിന്ന് വിദേശത്തേക്കുള്ള വിമാന സർവീസുകൾക്ക് അനുമതി

റിയാദ്: കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് സൗദിയില്‍ നിന്ന് വിദേശത്തേക്ക് ഇനി വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം .  സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ വിദേശത്തുനിന്നും സൗദിയിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കാര്യം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍ക്കുലറില്‍ സൂചന നല്‍കിയിട്ടുമില്ല. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന്​ വ്യക്തമാക്കിയിട്ടുള്ളത്​.

നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്​​. വിമാനങ്ങളിലെ ജോലിക്കാര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വിമാനത്തില്‍നിന്നും ജോലിക്കാര്‍ പുറത്തിറങ്ങരുത്. വിമാനത്താവളത്തിലെ ഗ്രൗണ്ട്, ഓപ്പറേഷന്‍ ജോലിക്കാര്‍ എന്നിവരുമായി അടുത്തിടപഴകരുത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത വകഭേദം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് സൗദിയില്‍ നിന്നും യാത്രാനുമതി ഉണ്ടായിരിക്കില്ല.

From around the web

Pravasi
Trending Videos