സൗദിയിൽ വാക്സിൻ എടുത്തവർക്ക് പരിശോധന വേണ്ട
Jan 25, 2022, 15:27 IST

സൗദി: സൗദിയിൽ വാക്സിൻ എടുത്തവർക്ക് പരിശോധന വേണ്ട. വാക്സിൻ എടുത്തവർ ആണെങ്കിൽ കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടാവുമ്പോൾ പരിശോധന വേണ്ടെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം വാക്സിൻ സ്വീകരിക്കാത്തവർ ആണെങ്കിൽ നിർബന്ധമായും ക്വാറൻറീനിൽ കഴിയണം. പിന്നീട് അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തണം. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ ആണെങ്കിൽ ക്ലിനിക്കുകളിൽ എത്തിയോ വീട്ടിലിരുന്നോ പരിശോധന നടത്തണം. ഇതിനിടെ കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു.
From around the web
Pravasi
Trending Videos