സൗദിയിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ പരിശോധന വേണ്ട

സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ. ഇത് വരെ ഇരുപത്തി ഒന്നര ലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് 348 പുതിയ കേസുകളും, 247 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുൾപ്പെടെ 3,82,407 പേർക്ക് രോഗം സ്ഥിരീകരിച്ചതായും, 3,72,703 പേർക്ക് ഭേദമായതായും, 6,567 മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അക്ടീവ് കേസുകളിൽ വീണ്ടും വർധന രേഖപ്പെടുത്തി 3,137 ആയി. രാജ്യവ്യാപകമായി വാക്‌സിനേഷൻ പദ്ധതി പുരോഗമിച്ച് വരികയാണ്. രാജ്യത്തൊട്ടാകെ ഇത് വരെ 21, 60,727 ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനും പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല.എന്നാൽ ഒരു ഡോസ് വാക്‌സിൻ മാത്രമെടുത്തവർക്ക് പി.സി.ആർ പരിശോധന ഫലം നിർബന്ധമാണ്.