മസ്‌കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Jan 1, 2022, 16:37 IST

മസ്‌കത്ത്: മസ്‌കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണികൾക്കായാണ് മസ്‌കത്ത് എക്‌സ്പ്ര വേ ഭാഗകിമായി അടച്ചിടുന്നത്. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെയാണ് മസ്‌കറ്റ് എക്‌സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മേഖലയിലെ റോഡുകളിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്നും മസ്‌കത്ത് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
ഖുറം മേഖലയിൽ നിന്ന് സീബ് ലക്ഷ്യമാക്കി സഞ്ചരിക്കുന്നവർക്ക് അൽ ഖുറമിലെ മീഡിയ ബ്രിഡ്ജ് കഴിഞ്ഞ ഉടനെയാണ് മസ്‌കറ്റ് എക്‌സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി സംയുക്തമായാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നതെന്നും മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
From around the web
Pravasi
Trending Videos