ഒമിക്രോൺ: സൗദിയിൽ ആരോഗ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി
Dec 14, 2021, 16:31 IST

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വ്യാപകമാകുന്നതിനെതിരെ സൗദിയിൽ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി ഒരാഴ്ചയ്ക്കിടെ വാണിജ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 8525 പരിശോധനകൾ നടത്തിയതായി അധികൃതർ പറഞ്ഞു. ഇവയിൽ 453 നിയമലംഘനങ്ങൾ കണ്ടെത്തി. മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 10 വാണിജ്യ കേന്ദ്രങ്ങൾ അടച്ചതായും അധികൃതർ പറഞ്ഞു.
പ്രധാനമായും പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, തെരുവുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. മാസ്‌ക് ധരിക്കുന്നതിലെ അപാകത, ജനത്തിരക്ക് കൂടുതലുള്ള പ്രശ്‌നങ്ങൾ, തവക്കൽന ആപ്പ് ഫലപ്രദമായി ഉപയോഗിക്കുന്നതിലെ പരാജയം എന്നിവയാണ് ലംഘനങ്ങളിൽ പ്രധാനം.
From around the web
Pravasi
Trending Videos