NewMETV logo

18 ന് മുകളിലുള്ള വിദേശികൾക്ക് രണ്ട് ഡോസ് വാക്സിൻ നിര്‍ബന്ധമാക്കി ഒമാൻ

 
60

മസ്‌കത്ത്∙ ഒമാനില്‍ പ്രവേശിക്കുന്നതിന് 18 ന് മുകളിലുള്ള വിദേശികൾക്ക് രണ്ടു ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി സുപ്രീം കമ്മിറ്റി (കോവിഡ്-19) ഉത്തരവ്. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അതെ സമയം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയതായും സുപ്രീം കമ്മിറ്റി അറിയിച്ചു.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ നവംബര്‍ 28ന് ദക്ഷിണാഫ്രിക്ക, സിംബാവെ, നമീബിയ, തുടങ്ങി ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം, ഒമാനില്‍ കൊവിഡ് കേസുകൾ ഉയരുന്നുണ്ട് .കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ 121 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

From around the web

Pravasi
Trending Videos