ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാൻ
Aug 24, 2021, 12:53 IST

ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാൻ.ഒമാനിൽ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി ലഭിക്കുക. ഓക്സ്ഫഡ് ആസ്ട്രാസെനക്ക, സ്പുട്നിക്ക്, ഫൈസർ, സിനോവാക് വാക്സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്. ഇത് പ്രകാരം കോവിഷീൽഡ്, സ്പുട്നിക് വാക്സിനുകൾ സ്വീകരിച്ചവർക്കാണ് ഇന്ത്യയിൽ നിന്ന് യാത്രാനുമതി ലഭിക്കുക.
സെപ്റ്റംബർ ഒന്ന് മുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തിൽ വരുകയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ഒമാൻ യാത്രാ വിലക്ക് നീക്കം ചെയ്യുന്നത്. ഒമാനിൽ റെസിഡൻറ് വിസയുള്ളവർ, ഓൺ അറൈവൽ വിസ ലഭിക്കുന്നവർ, യാത്രക്ക് വിസ ആവശ്യമില്ലാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് അനുമതി ലഭിക്കുക.
From around the web
Pravasi
Trending Videos