ഭൂകമ്പബാധിതര്‍ക്ക് ആശ്വാസമായി ഒമാന്‍ ഐ.സി.എഫ്

മസ്കത്ത്: തുര്‍ക്കിയ, സിറിയ ഭൂകമ്പബാധിതര്‍ക്ക് ആശ്വാസമായി ഒമാന്‍ ഐ.സി.എഫും. ഇന്ത്യന്‍ മീഡിയ ഫോറവുമായി സഹകരിച്ച് ആദ്യഘട്ടത്തില്‍ സിറിയൻ എംബസിയില്‍ നിരവധി അവശ്യവസ്തുക്കള്‍ കൈമാറി. സിറിയന്‍ എംബസി പ്രതിനിധികള്‍ ഐ.സി.എഫിനും ഇന്ത്യന്‍ മീഡിയ ഫോറത്തിനും നന്ദി രേഖപ്പെടുത്തി.
ഒമാനിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഐ.സി.എഫ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച അവശ്യവസ്തുക്കളാണ് സിറിയന്‍ എംബസിയില്‍ എത്തിച്ചുനല്‍കുന്നത്. വസ്ത്രങ്ങള്‍, ബ്ലാങ്കറ്റ്, സാനിറ്ററി പാഡുകള്‍ എന്നിവയാണ് സിറിയന്‍ എംബസി അധികൃതര്‍ക്ക് കൈമാറിയത്. വരുംദിവസങ്ങളില്‍ സിറിയയിലേക്കും തുര്ക്കിയയിലേക്കുമുള്ള കൂടുതല്‍ അവശ്യവസ്തുക്കള്‍ ഐ.സി.എഫിനു കീഴില്‍ ശേഖരിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.