അബുദാബിയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ പുതിയ നിയന്ത്രണങ്ങൾ

അബുദാബിയിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ പുതിയ നിയന്ത്രണങ്ങൾ. താമസ വീസക്കാർക്ക് ഗ്രീൻ പാസും ബൂസ്റ്ററും നിർബന്ധമാക്കും. അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രമാകും അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുക.
ഇത് സംബന്ധിക്കുന്ന നിർദ്ദേശം അധികൃതർ പുറത്തുവിട്ടു. ഈ നിർദ്ദേശം എല്ലാ ഫെഡറൽ സർക്കാർ ഓഫീസുകളിലും വിവിധ എമിറേറ്റുകളിലെ ചില ഓഫീസുകളിലും ബാധകം ആണ്. വാക്സിനേഷൻ രണ്ടും എടുത്ത് ബൂസ്റ്റർ ഡോസും സ്വീകരിച്ചവർക്കും മാത്രം ആയിരിക്കും അബുദാബിയിലേക്ക് പ്രവേശനം.
മൂന്ന് ഘട്ടവും കഴിഞ്ഞവർക്ക് 14 ദിവസം കഴിയുമ്പോൾ അൽ ഹൊസൽ ആപ്പിൽ ചാര നിറമാകും. വീണ്ടും പിസിആർ പരിശോധന നടത്തുമ്പോൾ മാത്രമാണ് അൽ ഹൊസനിൽ പച്ച നിറം തെളിയൂ. അതേസമയം, രണ്ടാം ഡോസ് വാക്സീൻ എടുത്ത് 60 ദിവസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഒരു മാസത്തെ അധിക സമയവും ലഭിക്കും.