NewMETV logo

പുതിയ മൂണ്‍ഷോട്ട് നിയമങ്ങള്‍ അവതരിപ്പിച്ച് നാസ 

 
പുതിയ മൂണ്‍ഷോട്ട് നിയമങ്ങള്‍ അവതരിപ്പിച്ച് നാസ

അമേരിക്ക-ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ ഇതുവരെ സാധിച്ചിട്ടുള്ളൂ എങ്കിലും ചന്ദ്രനിലേക്ക് ഗവേഷണ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നേട്ടമുണ്ടായിട്ടുണ്ട്. ആര്‍ട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലയക്കാനുള്ള ശ്രമത്തിലാണ് നാസ. 

ആര്‍ടെമിസ് മിഷന്റെ പശ്ചാത്തലത്തില്‍ ചന്ദ്രനിലെ ഇടപെടലില്‍ മാന്യതയും അച്ചടക്കവും സഹകരണവും സമാധാനവും ഉറപ്പുവരുത്തുന്നതിന് ഒരു ഉടമ്പടി തയ്യാറാക്കിയിരിക്കുകയാണ്  നാസ.  1967-ലെ ബഹിരാകാശ ഉടമ്പടിയും മറ്റ് കരാറുകളും അടിസ്ഥാനമാക്കി തയ്യാറാക്കിയ ആര്‍ടെമിസ് ഉടമ്പടിയില്‍ എട്ട് രാജ്യങ്ങള്‍ ഇതുവരെ ഒപ്പുവെച്ചു. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി, ജപ്പാന്‍, ലക്‌സംബര്‍ഗ്, യു.എ.ഇ., യു.കെ. എന്നീ രാജ്യങ്ങളാണ് ഒപ്പുവെച്ചത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡെന്‍സ്റ്റീന്‍ പറഞ്ഞു. 

മനുഷ്യന്റെ ബഹിരാകാശ യാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ സഖ്യമായിരിക്കും ഇതെന്നും ഇത് ചൊവ്വാ ദൗത്യങ്ങളിലേക്ക് വഴിപാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും സമാധാനം പാലിക്കണം,രഹസ്യാത്മകത പാടില്ല, വിക്ഷേപിക്കുന്ന എല്ലാ വസ്തുക്കളും രജിസ്റ്റര്‍ ചെയ്തവയും തിരിച്ചറിയുന്നവയും ആയിരിക്കണം, 
   ബഹിരാകാശ യാത്രികരുടെ അടിയന്തിര സാഹചര്യങ്ങളില്‍ അംഗങ്ങള്‍ ഒന്നിച്ചുനില്‍ക്കണം, ബഹിരാകാശ സംവിധാനങ്ങള്‍ സാര്‍വത്രികവും എല്ലാവരുടേയും ഉപകരണങ്ങളുമായി യോജിക്കുന്നവയും ആയിരിക്കണം,ശാസ്ത്രീയ വിവരങ്ങള്‍ കൈമാറണം, ചരിത്രപരമായ ഇടങ്ങള്‍ സംരക്ഷിക്കപ്പെടണം, അതിന് വേണ്ടി ബഹിരാകാശ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ ഒഴിവാക്കണം,റോവറുകളുടേയും ബഹിരാകാശ പേടകങ്ങളുടേയും ദൗത്യങ്ങള്‍ മറ്റുള്ളവര്‍ അടുത്ത് വന്ന് അപകടത്തിലാക്കരുത് ഇവയാണ്. ആര്‍ട്ടെമിസ് ഉടമ്പടിയിലെ വ്യവസ്ഥകള്‍ ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവരോട് പുറത്തുപോവാന്‍ ആവശ്യപ്പെടുമെന്ന് ബ്രൈഡെന്‍സ്റ്റീന്‍ പറഞ്ഞു. 

From around the web

Pravasi
Trending Videos