യുഎഇയില്‍ 80 ശതമാനത്തിലേറെ പേര്‍ രണ്ട് ഡോസും സ്വീകരിച്ചു
Sep 18, 2021, 15:26 IST

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സെപ്തംബര്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം ജനസംഖ്യയിലെ 80.29 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 91.31% പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഇതിനു പുറമേ ഫൈസർ, സിനോഫാം എന്നിവയുടെ ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്. 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ നൽകുന്നു.
5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കു ഫൈസർ നൽകുന്നതു സംബന്ധിച്ച തീരുമാനം അടുത്തമാസം ഉണ്ടാകും. 6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്നതിന് പഠനം നടക്കുകയാണ്. 60 വയസ്സ് കഴിഞ്ഞവർക്കും രോഗികൾക്കും ബുക്കിങ് ഇല്ലാതെ വിവിധ കേന്ദ്രങ്ങളിലെത്തി വാക്സീൻ സ്വീകരിക്കാം.
From around the web
Pravasi
Trending Videos