മങ്കിപോക്സ്; ജാഗ്രതാനിർദേശം നൽകി അബുദാബി അഗ്രിക്കൾച്ചറൽ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി
Jul 1, 2022, 17:07 IST

മങ്കിപോക്സ് പടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശം നൽകി അബുദാബി അഗ്രിക്കൾച്ചറൽ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. രോഗവ്യാപനത്തിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്.
കന്നുകാലി ഫാമുകളിലെ തൊഴിലാളികളോടും മൃഗഡോക്ടർമാരോടും ഏതെങ്കിലും മൃഗത്തിന് മങ്കി പോക്സ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഇതുവരെ മൃഗങ്ങളിൽ മങ്കി പോക്സ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മനുഷ്യരിൽ 10-ലേറെപേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും രോഗബാധയ്ക്കെതിരെ സർക്കാർ ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
From around the web
Pravasi
Trending Videos