NewMETV logo

ബഹ്‌റൈനില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മൊബൈല്‍ കോവിഡ് വാക്‌സിന്‍ സേവനം
 

 
ബഹ്‌റൈനില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മൊബൈല്‍ കോവിഡ് വാക്‌സിന്‍ സേവനം
മനാമ: ബഹ്‌റൈനില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തി മെഡിക്കല്‍ ടീം വാക്‌സിന്‍ നല്‍കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വീടുകളില്‍ ചെന്ന് കോവിഡ് വാക്‌സിന്‍ നല്‍കുന്ന മൊബൈല്‍ യൂണിറ്റുകളുടെ  സേവനം ലഭ്യമാകുന്നത്.

വാക്‌സിനായി രജിസ്റ്റര്‍ ചെയ്ത പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും പട്ടിക സമാഹരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം മൊബൈല്‍ യൂണിറ്റുകള്‍ നടത്താനും വാക്‌സിനേഷന്‍ ടീമിന്റെ സന്ദര്‍ശനം അപേക്ഷകരുടെ കുടുംബങ്ങളെ അറിയിക്കാനുമായി പ്രത്യേക സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ യൂണിറ്റിന്റെ സേവനം ആവശ്യമുള്ളവര്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ബിഅവയര്‍ ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യണം.

കിരീടവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് തീരുമാനം.

 

From around the web

Pravasi
Trending Videos