NewMETV logo

യു.എ.ഇ.യിൽ ഇലട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താൽ വൻ പിഴ

 
69

ദുബായ് : യു.എ.ഇ.യിൽ ഇലട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താൽ വൻ പിഴ. രണ്ടുവർഷംവരെ തടവും ചുരുങ്ങിയത് രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴ ശിക്ഷയായി ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള 2021-ലെ ഫെഡറൽ തീരുമാനം നമ്പർ അഞ്ചിലെ ആർട്ടിക്കിൾ 16 പ്രകാരം, വ്യക്തികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനും മറ്റുള്ളവരെ ഭീഷണിപ്പെടുത്തി തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിനും ഭീഷണിയിലൂടെ വ്യക്തികളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഇടപെടുന്നതിനുമായി ഇന്റർനെറ്റ്, മറ്റു സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും.

ഇത്തരം ഭീഷണികളിലൂടെ ഒരു വ്യക്തിയെ കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതും വ്യക്തികളുടെ അഭിമാനം, പദവി എന്നിവ ഹനിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് അവരെ നിർബന്ധിക്കുന്നതുമായ പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് പരമാവധി പത്തുവർഷത്തെ തടവുശിക്ഷ ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

From around the web

Pravasi
Trending Videos