NewMETV logo

ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ വിമാനമിറങ്ങുമ്പോൾ വാക്സീൻ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് ആരോഗ്യമന്ത്രാലയം

 
61

കുവൈത്ത് സിറ്റി : കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാത്ത ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ വിമാനമിറങ്ങുമ്പോൾ വാക്സീൻ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് ആരോഗ്യമന്ത്രാലയം .വാക്‌സിന്റെ ആദ്യ ഡോസ് ആണ് നൽകുന്നത്.

അതെ സമയം അടുത്ത ഡോസ് സ്വീകരിക്കുന്നതിന് വീസയിൽ രേഖപ്പെടുത്തിയിട്ടുള്ള സ്പോൺസറുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം അയയ്ക്കും. അവരവരുടെ രാജ്യത്ത് നിന്ന് 72 മണിക്കൂർ സമയ പരിധിയുള്ള പിസി‌ആർ പരിശോധനാ റിപ്പോർട്ടുമായാണ് ഗാർഹിക തൊഴിലാളികൾ വിമാനത്താവളത്തിൽ ഇറങ്ങുന്നത്. ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും ഏറെക്കുറേ ഗാർഹിക തൊഴിലാളികൾ പുതുതായി കുവൈത്തിൽ എത്താൻ ആരംഭിച്ചിട്ടുണ്ട് .

From around the web

Pravasi
Trending Videos