എക്സ്പോ വേദിയിലെത്താൻ മെട്രോ സർവീസ്
Oct 1, 2021, 15:41 IST

ദുബായ് ∙: മെട്രോയിൽ സന്ദർശകർക്ക് എക്സ്പോ വേദിയിലെത്താൻ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആർടിഎ. റെഡ്-ഗ്രീൻ ലൈനുകളിൽ തിരക്കുള്ള സമയങ്ങളിൽ 2.38 മിനിറ്റ് ഇടവേളയിൽ ട്രെയിൻ എത്തും. ശനി- ബുധൻ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 1.15 വരെ സർവീസ് നടത്തും .
വ്യാഴം പുലർച്ചെ 5 മുതൽ പിറ്റേന്നു പുലർച്ചെ 2.25 വരെയും വെള്ളി രാവിലെ 8 മുതൽ രാത്രി 1.15വരെയുമാണ് സർവീസ്. ജബൽഅലി മെട്രോ സ്റ്റേഷനിൽ നിന്ന് എക്സ്പോ സ്റ്റേഷനിലേക്ക് 15 കിലോമീറ്ററാണുള്ളത്. ഇരുഭാഗത്തേക്കും ലേക്കും മണിക്കൂറിൽ 46,000 പേർക്കു യാത്ര ചെയ്യാം. ദുബായ് ട്രാം ശനി-ബുധൻ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 1 വരെയും വെള്ളി രാവിലെ 8 മുതൽ രാത്രി ഒന്നുവരെയും സർവീസ് നടത്തും. അതെ സമയം എക്സ്പോ വേദിയോടനുബന്ധിച്ച് 30,000 വാഹനങ്ങൾക്കു പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്
From around the web
Pravasi
Trending Videos