മലയാളി സൗദിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു
Aug 16, 2020, 07:42 IST

സൗദിയില്‍ ന്യുമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ ചെമ്ബ്ര സ്വദേശി മുണ്ടായപ്പുറത്ത് വീട്ടില്‍ ബഷീര്‍ വടക്കേടത്ത് (51) ആണ് മരിച്ചിരിക്കുന്നത്. അല്‍ഖോബാറിലെ അല്‍മന ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിക്കെയാണ് അന്ത്യം സംഭവിച്ചത്.
പരേതരായ ബാവുണ്ണി മൂപ്പന്‍, ഫാത്വിമ ദമ്ബതികളുടെ മകനാണ്. 28 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ബഷീര്‍ ബിന്‍സാഗര്‍ കമ്ബനിയില്‍ സെയില്‍സ്‍മാനായിരുന്നു.
ഭാര്യ: സൗദാബി, മക്കള്‍: റമിദ ഫാത്വിമ, റിസ്വാന്‍ ബഷീര്‍, റിദ ഫാത്വിമ. മൃതദേഹം തുഖ്ബയില്‍ ഖബറടക്കുന്നതിന് വേണ്ട നിയമ നടപടികള്‍ക്ക് കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം രംഗത്ത് ഉണ്ട്.
From around the web
Pravasi
Trending Videos