ഹൃദയാഘാതം മൂലം സൗദിയിൽ മലയാളി മരിച്ചു
Aug 9, 2020, 06:45 IST

സൗദിയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് അരീക്കാട് നല്ലളം സ്വദ്ദേശി ബുഷറ മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ് (57) ആണ് ശനിയാഴ്ച രാവിലെ മരിച്ചിരിക്കുന്നത്.
രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുല്‍ ലത്തീഫിനെ സഹപ്രവര്‍ത്തകന്‍ പ്രബോഷ് ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല. മൃതദേഹം ഡോ. നൂര്‍ മുഹമ്മദ് ഖാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
From around the web
Pravasi
Trending Videos