വേള്‍ഡ് ട്രേഡ് സെന്റര്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളിക്ക് ഒന്നാം സ്ഥാനം

മനാമ: ബഹ്റൈന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളിക്ക് ഒന്നാം സ്ഥാനം. കാലടി ഒക്കല്‍ സ്വദേശി പ്രെജു സുരേഷാണ് സമ്മാനാര്‍ഹനായത്. ഇദ്ദേഹത്തോടൊപ്പം മാലിക് നാസും ഒന്നാം സ്ഥാനം നേടി.
ഉദയത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് ട്രേഡ് സെന്ററിനെ പകര്‍ത്തിയ 'റിഫ്ലക്ഷന് ഈ ബ്ലിസ്' എന്ന ചിത്രമാണ് പ്രജു സുരേഷിന് വിജയം നേടിക്കൊടുത്തത്. അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തിനാണ് മാലിക് നാസിന് സമ്മാനം ലഭിച്ചത്.
250ല്‍ അധികം എന്‍ട്രികളാണ് മത്സരത്തിനെത്തിയത്. ഇതില്‍നിന്ന് പൊതുജന വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 12 ചിത്രങ്ങള്‍ ഫൈനലില്‍ എത്തി. ഇവ ഡിസംബര്‍ ഒന്നു മുതല്‍ മോഡ മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.1000 ദീനാറിന്റെ ഷോപ്പിങ് വൗച്ചറാണ് സമ്മാനം. ബഹ്റൈനില്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് പ്രജു സുരേഷ്.