NewMETV logo

 എം എ യൂസഫലി തിരികെ നൽകിയത്  ജീവൻ : ബെക്‌സ് കൃഷ്ണന് ഇത് പുതിയ ജീവിതം.

 
kjhkj
 

അബുദാബി: അബുദാബി  കോടതി വധശിക്ഷക്ക് വിധിച്ച ബെക്‌സ് കൃഷ്ണനെ രക്ഷിച്ചത്  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി . 2012 സെപ്തംബര്‍ 7-ന്  അബുദാബി മുസഫയില്‍ വെച്ച് ബെക്‌സ് കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചു .ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ  പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിൽ  തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശി  ബെക്‌സ് കൃഷ്ണൻ വധശിക്ഷക്ക് വിധിക്കപ്പെട്ടു.

എന്നാൽ സുഡാൻ ബാലന്റെ കുടുംബവുമായി എം എ യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും നഷ്ടപരിഹാരമായി  5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.

ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു.

From around the web

Pravasi
Trending Videos