ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ

രാജ്യത്തെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ . താൻ കണ്ടിട്ടുള്ളതിൽ വച്ച് ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാളാണ് യൂസഫലിയെന്ന് മോഹൻലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ആശംസ.
'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾക്ക്.നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ജന്മദിനാശംസകൾ യൂസഫ് അലി ഇക്ക... ദൈവം അനുഗ്രഹിക്കട്ടെ', എന്നാണ് മോഹൻലാൽ കുറിച്ചത്.
2021 ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ആറ് മലയാളികളില്‍ ഒരാളാണ് യൂസഫലി. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലിയുമാണ് പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മുന്നിൽ .445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എം എ യൂസഫ് അലി 29-ാം സ്ഥാനത്താണ് .