NewMETV logo

ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച മദ്യക്കുപ്പികൾ പിടികൂടി

 
64

ജിദ്ദ ∙ ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച മദ്യക്കുപ്പികൾ പിടിച്ചെടുത്തു . തുറമുഖം വഴി രാജ്യത്തേക്ക് വന്ന ചരക്കിൽ 3,612 മദ്യക്കുപ്പികൾ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തിയത്.

ഇരുമ്പ് പൈപ്പുകൾക്കുള്ളിലാണ് മദ്യക്കുപ്പികൾ ഒളിപ്പിച്ച് വച്ചിരുന്നത്. രാജ്യത്ത് ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി .

From around the web

Pravasi
Trending Videos