പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
Mar 16, 2023, 14:33 IST

കുവൈറ്റ്: കുവൈറ്റിൽ വിദ്യാഭ്യാസ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഓരോ വിഷയങ്ങളിലും കുവൈറ്റി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുക. അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും വിദ്യാഭ്യാസ സഥാപനങ്ങൾക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയതായി റിപ്പോർട്ടു ചെയ്തു.
From around the web
Pravasi
Trending Videos