ഒമാനില്‍ പ്രവാസികള്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും
Oct 16, 2021, 15:35 IST

മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ എല്ലാ പ്രവാസികള്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ്. ഒക്ടോബര്‍ 17, ഞായറാഴ്ച മുതല്‍ വടക്കന്‍ ബാത്തിനയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ എല്ലാ പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലിവയിലെ ഒമാനി വിമൻസ് അസോസിയേഷൻ, സൊഹാർ റിഹാബിലിറ്റേഷൻ സെന്റർ, സഹം സ്പോർട്സ് ക്ലബ്, സുവൈഖ് വാലി ഓഫിസ് ഹാൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് വാക്സിനേഷൻ. തരാസുദ് പ്ലസ് ആപ്പിൽ നേരത്തേ റജിസ്റ്റർ ചെയ്ത് വാക്സിനേഷൻ ഉറപ്പാക്കുകയും കേന്ദ്രത്തിലെത്തുമ്പോൾ റസിഡൻസി കാർഡ് ഹാജരാക്കുകയും വേണം. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഈ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കാം.
From around the web
Pravasi
Trending Videos