NewMETV logo

സൗദിയിൽ ഞായറാഴ്ച 390 പേർക്ക് കോവിഡ്; എണ്ണം ആറുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ  
 

 
സൗദിയിൽ ഞായറാഴ്ച 390 പേർക്ക് കോവിഡ്; എണ്ണം ആറുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം ആറുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലായി. ഞായറാഴ്ച 390 പോസിറ്റീവ് കേസുകളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. 511 പേര്‍ സുഖം പ്രാപിച്ചു. 25 പേര്‍ കൊവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 336,387  പോസിറ്റീവ് കേസുകളില്‍ 321485 പേര്‍ രോഗമുക്തി നേടി.

 മരണസംഖ്യ 4875 ആയി ഉയര്‍ന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10027 പേരാണ്. അതില്‍  955 പേരുടെ നില ഗുരുതരമാണ്.രാജ്യത്തെ രോഗ മുക്തി നിരക്ക് 95.6 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. ഞായറാഴ്ച 39,340 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ  നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,678,019 ആയി. 

From around the web

Pravasi
Trending Videos