കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഖത്തറില്‍ 271 പേർക്ക് കോവിഡ്
Aug 16, 2020, 18:14 IST

ദോഹ: ഖത്തറില്‍ ഞായറാഴ്ച 271 പേര്‍ക്കുകൂടി പുതുതായി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 289 പേര്‍ക്ക് കോവിഡ് രോഗമുക്തി. കൊറോണ വൈറസ് രോഗബാധയെ തുടർന്ന് രാജ്യത്ത് ഒരാള്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണം 193 ആയിഉയർന്നു.
നിലവിലുള്ള ആകെ കോവിഡ് രോഗികള്‍ 3093 ആണ് ഉള്ളത്. ഇതുവരെ 551273 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഞായറാഴ്ച 4988 പേരെ കോവിഡ് പരിശോധിച്ചു. ആകെ 111794 പേരാണ് രോഗമുക്തി നോടിയിരിക്കുന്നത്.
477 പേരാണ് വിവിധ ആശുപത്രികളില്‍ കോവിഡ് ചികില്‍സയിലുള്ളത്. ഇതില്‍ 41 പേരെ 24 മണിക്കൂറിനുള്ളില്‍ പ്രവേശിപ്പിച്ചതാണ്. 74 പേര്‍ ആകെ തീവ്രപരിചരണവിഭാഗത്തിലുണ്ട്. ഇതില്‍ അഞ്ചുപേരെ ഞായറാഴ്ച പ്രവേശിപ്പിച്ചതാണ്.
From around the web
Pravasi
Trending Videos