NewMETV logo

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് പരിശോധന ഫലം നെഗറ്റീവ് നിർബന്ധമാക്കി 

 
യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് പരിശോധന ഫലം നെഗറ്റീവ് നിർബന്ധമാക്കി

അബുദാബി: യുഎഇയില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഓഗസ്റ്റ് 21 മുതല്‍ കൊറോണ വൈറസ് പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിക്കുകയുണ്ടായി. അബുദാബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

അബുദാബിയില്‍ നിന്നും യാത്രതിരിക്കുന്നവര്‍ക്ക് ഫലം 96 മണിക്കൂറിനുള്ളില്‍ കിട്ടിയതാവണം. ഷാര്‍ജയില്‍ നിന്നും യാത്രതിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധനാഫലം നിര്‍ബന്ധമാണ് .

ദുബായിലേക്ക് തിരിച്ചുവരുന്നവര്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്സ് ദുബായ് വെബ്സൈറ്റില്‍ ‘എന്‍ട്രി പെര്‍മിറ്റിനു’ അപേക്ഷിക്കേണ്ടതുണ്ട്. അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കൊറോണ വൈറസ് പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് കരുത്തേണ്ടതുണ്ട്. ‘കോവിഡ് 19 ഡി.എക്‌സ്.ബി സ്മാര്‍ട്ട് ആപ്പ്’ ഉണ്ടായിരിക്കണം . നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് നിര്‍ബന്ധിത 14 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമായിരിക്കില്ല .

From around the web

Pravasi
Trending Videos