കുവൈറ്റിൽ കോവിഡ് പ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു

കുവൈറ്റ് : കോവിഡ് വാക്സിൻ കുത്തിവയ്പ്പ് കുവൈറ്റില്‍ ആരംഭിച്ചു. കുവൈറ്റ് ഫെയര്‍ ഗ്രൗണ്ടില്‍ നടന്ന ദേശീയ കോവിഡ് വാക്‌സിന്‍ കാമ്പയിൻ പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് ഉദ്ഘടനം ചെയ്തു .
പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് സബ അല്‍ ഖാലിദ്, കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഹിലാല്‍ അല്‍- സായര്‍ എന്നിവര്‍ തുടക്കത്തില്‍ വാക്‌സിന്‍ സ്വീകരിച്ചു.
ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസില്‍ അല്‍ സബ, ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് സഹമന്ത്രിയും കൊറോണ എമര്‍ജന്‍സി മന്ത്രാലയ സമിതി ചെയര്‍മാനുമായ അനസ് സാലിഹ്, ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ്, കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഹിലാല്‍ അല്‍- സായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫൈസര്‍ വാക്സിന്‍ സുരക്ഷിതവും അന്താരാഷ്ട്ര അധികാരികളുടെ അംഗീകാരവും നേടിയതാണെന്ന് ഫെയര്‍ ഗ്രൗണ്ടിലെ വാക്സിനേഷന്‍ സെന്ററിലെത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ ഷെയ്ഖ് സബ അല്‍ ഖാലിദ് പറഞ്ഞു.