കുവൈത്തില്‍ 702 പേര്‍ക്ക് കോവിഡ്
Sep 1, 2020, 19:56 IST

കുവൈത്ത് സിറ്റി : കുവൈത്തില്‍ 702 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 85811 പേര്‍ക്കാണ് കൊറോണ വൈറസ് രോഗത്തെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചൊവ്വാഴ്ച 433 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ ആകെ 77,657 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത് .
ഇന്ന്മൂന്നുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊറോണ വൈറസ് മരണം 534 ആയി ഉയർന്നു. ബാക്കി 7620 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 90 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3997 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തി.
From around the web
Pravasi
Trending Videos