കോവിഡ്; ദുബായിൽ കുട്ടികളിൽ ഉമിനീർ പരിശോധനയ്ക്ക് ഡിഎച്ച്എ അനുമതി

ദുബായ്; മൂന്നു മുതൽ 16 വയസു വരെയുള്ള കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 പരിശോധന നടത്താൻ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അനുമതി നൽകി. ദുബായിൽ നിലവിലുള്ള പിസിആർ ടെസ്റ്റിന് തുല്യമായ രീതിയാണ് ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക്. ഇത്തരത്തിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് 2500 രൂപയാണ് ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭിക്കുകയും ചെയ്യും. മൂക്കിൽ നിന്ന് സ്രവം ശേഖരിച്ചുള്ള പരിശോധന കുട്ടികളിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഉമിനീർ ശേഖരിച്ചു പരിശോധന നടത്താൻ അനുമതി നൽകിയത്.
മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസ് (എംബിആർയു), ഡിഎച്ച്‌എ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് കുട്ടികളിലെ ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് കൂടുതൽ കൃത്യതയുണ്ടെന്ന് വ്യക്തമായത്. ഇതോടെയാണ് ഉമിനീർ പരിശോധനയ്ക്ക് ഡിഎച്ച്എ അനുമതി നൽകിയത്.