NewMETV logo

ബഹ്റൈനില്‍ കോവിഡ് മരണം 254 ആയി

 
ബഹ്റൈനില്‍ കോവിഡ് മരണം 254 ആയി

മനാമ: ബഹ്റൈനില്‍ കോവിഡ് മൂലം വ്യാഴാഴ്ച 3  സ്വദേശികള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായിരുന്നു.  

 കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 254 ആയി. നിലവില്‍ 5772 പേര്‍ ചികിത്സയിലുണ്ട്. 59 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം . ഇതുവരെ 64,838 പേര്‍ രോഗമുക്തരായി .
 

From around the web

Pravasi
Trending Videos